ചേര്‍ത്തല: അടച്ചിട്ട മുറി, തറയില്‍ രക്തം വാര്‍ന്ന് വിറങ്ങലിച്ചു കിടക്കുന്ന മൃതദേഹം, സമീപത്ത് ഒടിഞ്ഞു മടങ്ങിയ ഒരു മുളവടി… തണ്ണീര്‍മുക്കം വെറുങ്ങില്ച്ചുവടില് ഞായറാഴ്ച രാവിലെ തെളിഞ്ഞത് ദുരൂഹത നിറഞ്ഞ ഒരു കൊലപാതകത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങള്‍. വേലിക്കകത്ത് വീട്ടില്‍ സന്തോഷ് (53) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയിലേക്ക് എത്തുവാന്‍ മിന്നല്‍ അന്വേഷണവുമായി ചേര്‍ത്തല പോലീസ്.
|
പരാതി അന്വേഷിച്ചെത്തിയ പോലീസ് കണ്ടത്
രണ്ടു വര്‍ഷമായി ഭാര്യയും മക്കളും പിണങ്ങിപ്പിരിഞ്ഞു കഴിയുന്നതിനാല്‍ സന്തോഷ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. നാട്ടുകാരുമായി കാര്യമായ സമ്പര്‍ക്കമില്ലാത്ത സന്തോഷിനെതിരെ, അയല്‍വാസിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ശനിയാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ മുഹമ്മ പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇയാള്‍ എത്തിയില്ല. ഞായറാഴ്ച രാവിലെയായിട്ടും ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ അന്വേഷിച്ചെത്തിയ പോലീസുകാരാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സന്തോഷിന്റെ മൃതദേഹം കണ്ടെത്തുന്നത്.
ALSO READ: സംവിധായകന് ആര് ശരത് അന്തരിച്ചു
തലയ്ക്കും മുഖത്തും ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു സന്തോഷ്. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് നിലത്തു പടര്‍ന്നിരുന്നു. തലയുടെ പിന്‍ഭാഗത്ത് ചെവിക്ക് സമീപമേറ്റ കഠിനമായ പ്രഹരമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.
സുരക്ഷയ്ക്ക് വെച്ച വടി ആയുധമായി?
മരണക്കെണിയൊരുക്കാന് അക്രമി ഉപയോഗിച്ചത് സന്തോഷ് സ്വന്തം കിടപ്പുമുറിയില്‍ ആത്മരക്ഷയ്ക്കായി കരുതിയിരുന്ന രണ്ട് മുളവടികളില്‍ ഒന്നാണെന്നാണ് സൂചന. വീട്ടിനുള്ളില്‍ നിന്ന് ഒടിഞ്ഞ നിലയില്‍ കണ്ടെത്തിയ ഈ മുളവടിയാണ് കേസില്‍ പോലീസിന്റെ പ്രധാന തെളിവ്.
സംഭവസ്ഥലത്തെത്തിയ പോലീസ് നായ മണം പിടിച്ച് വീടിന് മുന്നിലെ റോഡിലൂടെ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ഓടി സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിന് സമീപമെത്തി നിലയുറപ്പിച്ചു. ഇതോടെ അക്രമി രക്ഷപ്പെട്ട വഴി ഇതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
സ്ഥിരം കുറ്റവാളി; പ്രതിയെക്കുറിച്ച് സൂചന
സ്ഥിരം മദ്യപാനിയായ സന്തോഷ് മുന്‍പും പല കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പരാതിയും തുടര്‍ന്നുണ്ടായ വൈരാഗ്യവുമാണോ കൊലപാതകത്തിന് പിന്നില്‍ എന്ന് പോലീസ് ഗൗരവമായി പരിശോധിച്ച് വരികയാണ്.
ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രതീപ്, ഡിവൈ.എസ്.പി. മഞ്ജുലാല്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വിരലടയാള വിദഗ്ധരും സയന്റിഫിക് ടീമും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ചേര്‍ത്തല സി.ഐ. മഞ്ജുദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു വരികയാണ്. സന്തോഷിന്റെ സമീപവാസിയായ പ്രധാന സംശയാസ്പദ വ്യക്തി നിലവില്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കേസില്‍ ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
Tags: Thanneermukkam Murder Case, Cherthala Crime News, Santhosh Death Cherthala, Muhamma Police Station, Alappuzha News Malayalam, Crime News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




