16
Aug 2024
Tue
16 Aug 2024 Tue
Tata Groups iPhone Assembly Plant in Hosur To Offer Jobs to 50,000 Workers

തമിഴ്നാട്ടിൽ ഐഫോൺ അസംബ്ലിങ് യൂനിറ്റ് തുടങ്ങാൻ ടാറ്റ ​ഗ്രൂപ്പ്. അമ്പതിനായിരത്തിലേറെ പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കും. സ്ത്രീകൾക്കാണ് കൂടുതലും അവസരം ലഭിക്കുക. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാ​ഗമായാണ് ടാറ്റാ ​ഗ്രൂപ്പ് തമിഴ്നാട്ടിലെ ഹൊസൂറിൽ ഐഫോൺ യൂനിറ്റ് തുടങ്ങുന്നത്. ഈ വർഷം തന്നെ യൂനിറ്റ് പ്രവർത്തനം തുടങ്ങും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

250 ഏക്കറിലാണ് ടാറ്റയുടെ ഈ യൂനിറ്റ് പ്രവർത്തിക്കു. ഏതാനും വർഷം മുമ്പാണ് ടാറ്റ ഹൊസൂറിൽ യൂനിറ്റിന്റെ നിർമാണം തുടങ്ങിയത്. 6000 കോടി രൂപയാണ് പുതിയ യൂനിറ്റിനു വേണ്ടി ടാറ്റ ഇലക്ട്രോണിക്സ് നിക്ഷേപിക്കുന്നത്. തായ്വാനിലെ ഇലക്ട്രോണിക്സ് നിർമാതാക്കളായ വിൻസ്ട്രണിന്റെ ഇന്ത്യയിലെ പ്രവർത്തനം കഴിഞ്ഞവർഷം ഒക്ടോബറിൽ ടാറ്റ വാങ്ങുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ അസംബ്ലിങ് യൂനിറ്റാണ് ഹൊസൂറിൽ ടാറ്റ തുടങ്ങുന്നത്. നിലവിൽ കർണാടകയിൽ ടാറ്റ ഐ ഫോൺ അസംബ്ലിങ് ചെയ്യുന്നുണ്ട്. വിൻസ്ട്രണിൽ നിന്ന് വാങ്ങിയതാണ് ഈ യൂനിറ്റ്.