04
Sep 2026
Thu
04 Sep 2026 Thu
Teacher Accused Of Sexual Relationship With 16-Year-Old Student

16കാരനായ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട ബ്രിട്ടീഷ് അധ്യാപികക്കെതിരെ കേസ്. ഇംഗ്ലണ്ടിലെ സതാംപ്ടണിലെ ബിറ്റേൺ പാർക്ക് സ്കൂളിൽ കായികാധ്യാപികയായിരുന്ന ബ്രോൺവെൻ ജെയിംസ് (30) ആണ് പ്രതി. സ്‌നാപ്ചാറ്റിൽ വിദ്യാർഥി അയച്ച അഭ്യർഥന ആദ്യം നിരസിച്ച അധ്യാപിക പിന്നീട് അഭ്യർഥന സ്വീകരിക്കുകയും വിദ്യാർഥിയുമായി ആശയവിനിമയം തുടരുകയും ഇതു വഴിവിട്ട ബന്ധത്തിലെത്തിച്ചേരുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും വെസ്റ്റൺ ഷോറിൽ എത്തുകയും കാറിൽവെച്ച് ചുംബിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ ആരോപിച്ചു. മറ്റൊരു അവസരത്തിൽ ടെന്നിസ് മത്സരം ടെലിവിഷനിൽ കാണുന്നതിനിടെ ഇരുവരും ചുംബിക്കുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തതായും കോടതിയിൽ ആരോപണമുയർന്നു.

വിദ്യാർഥിയോട് തനിക്ക് പ്രണയമാണെന്നും ഒരുമിച്ച് മറ്റൊരിടത്തേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നുവെന്നും അധ്യാപിക പറഞ്ഞതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. സ്വകാര്യ കൂടിക്കാഴ്ചകളിൽ തന്നെ ‘മിസ്’ എന്ന് വിളിക്കണമെന്ന് അധ്യാപിക വിദ്യാർഥിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ആരോപണമുണ്ട്.

തുടക്കത്തിൽ ഈ ബന്ധം നല്ലതാണെന്നാണ് കരുതിയതെന്നും പിന്നീട് താൻ ഇരയാവുകയാണെന്ന് മനസ്സിലാക്കിയെന്നും വിദ്യാർഥി കോടതിയിൽ മൊഴി നൽകി. അതോസമയം ആരോപണങ്ങൾ അധ്യാപിക നിഷേധഝിച്ചു.. വിദ്യാർഥിയുമായി ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ച് അവർക്കെതിരെ നാല് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസിന്റെ വിചാരണയ്ക്കിടെ ബുധനാഴ്ച ജ്യൂറിയെ പിരിച്ചുവിട്ടു. വ്യാഴാഴ്ച പുതിയ ജ്യൂറിയെ നിയോഗിച്ച് വിചാരണ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ALSO READ: അങ്കമാലിയില വാടക വീട്ടില്‍ യുവതി മരിച്ച നിലയില്‍; മൃതദേഹത്തില്‍ വസ്ത്രങ്ങളില്ല; നാല് ദിവസത്തെ പഴക്കം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക