അങ്കമാലി കറുകുറ്റിയില്‍ തിരുവനന്തപുരം സ്വദേശിനിയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം ഫ്ലോറന്‍സിയെ (36) ആണ് ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്.
|
മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടകവീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. പൂര്‍ണ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പിന്നിലെ വാതില്‍ തുറന്ന നിലയിലുമായിരുന്നെന്നതിനാല് കൊലപാതക സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ALSO READ: “അതിർവരമ്പുകൾ ഭേദിക്കേണ്ടതുണ്ട്”: ധനുഷിന്റെ ‘കാര’ സിനിമയിലെ കാസ്റ്റിംഗ് വിവാദത്തിൽ മമിത ബൈജു
നാലു മാസം മുന്‍പാണ് ഇവര്‍ ഇവിടേക്കു താമസം മാറ്റിയത് എന്നാണു വിവരം. അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. ബ്രോക്കര്‍ വഴിയാണ് ഇവര്‍ വീട് വാടകക്കെടുത്തത്. എന്നാല്‍ ഏതാനും ദിവസമായി ഇവരെ വിളിച്ചിട്ടു കിട്ടാതിരുന്നതിനാല്‍ ബ്രോക്കര്‍ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനിയെ വിവരമറിയിക്കുകയായിരുന്നു.
കറുകുറ്റി പഞ്ചായത്തിന്റെ 13ാം വാര്‍ഡ് ആയ പള്ളിയങ്ങാടി, പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന വാര്‍ഡാണ്. തുടര്‍ന്ന് അദ്ദേഹം ഈ വീട്ടില്‍ എത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. സ്ഥലത്ത് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു എന്ന് ബാബു സാനി പറഞ്ഞു.
രാവിലെ എട്ടരയോടെ സ്ഥലത്തെത്തിയ അങ്കമാലി പൊലീസിന്റെ പരിശോധനയിലാണു പിന്നിലെ വാതിലുകളിലൊന്നു തുറന്ന നിലയിലാണെന്നു കണ്ടെത്തിയത്. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡുമടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണത്തിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കു എന്ന് പൊലീസ് വ്യക്തമാക്കി.
Tags: Angamaly News, Karukutty Murder Suspicion, Angamaly Police, Thiruvananthapuram Native Dead, Florence Karukutty, Kerala Crime News, Malayalam Crime News, Lottery Vendor Dead Angamaly
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





