മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകന്‍ അവധി പ്രഖ്യാപിക്കുകയും കുട്ടികളെ വീടുകളിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ കോര്‍ഹാസില്‍ ബുധനാഴ്ചയാണ് സംഭവം. മദ്യലഹരിയിലായ അധ്യാപകനെ രക്ഷിതാക്കള്‍ എത്തി കൈയും കാലും കെട്ടിയിട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. നിരുത്തരവാദപരമായി പെരുമാറിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.(teacher arrives drunk at School announces holiday)
|
രവി ശങ്കര്‍ ഭാരതിയെന്ന അധ്യാപകനാണ് മദ്യലഹരിയില്‍ സ്‌കൂളിലെത്തുകയും അവധി പ്രഖ്യാപിച്ച് കുട്ടികളെ വീടുകളിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തത്. 185 വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണ് സ്‌കൂളിലുള്ളത്. രവി ശങ്കര്‍ ഭാരതിയുടെ നിര്‍ദേശത്തില്‍ കുട്ടികള്‍ മടങ്ങിപ്പോയതോടെ ബാക്കിയുള്ള അധ്യാപകരും വീടുകളിലേക്ക് പോയി.
മക്കള്‍ നേരത്തേ മടങ്ങിവന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് അധ്യാപകന്‍ അവധി നല്‍കിയ കാര്യം കുട്ടികള്‍ പറയുന്നത്. ഇവര്‍ സ്‌കൂളിലെത്തിയപ്പോള്‍ മദ്യലഹരിയിലുള്ള രവിശങ്കറിനെ മാത്രമാണ് കണ്ടെത്തിയത്. അധ്യാപകനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെന്നും ജഡ്ജി പിഴ ചുമത്തി രവിശങ്കറെ വിട്ടയയ്ക്കുകയായിരുന്നുവെന്നും പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഖയാമുദ്ദിന്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





