കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങിയ അധ്യാപകന്‍ കള്ളനോട്ടുമായി വീണ്ടും പോലീസിന്റെ പിടിയില്‍. കോഴിക്കോട് ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം(36) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 17.38 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി.
|
വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഹിഷാമിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്.
നരിക്കുനിയിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ കള്ളനോട്ട് നല്‍കിയ സംഭവത്തിലാണ് ഹിഷാം ആദ്യം പിടിയിലായത്. ഇതേത്തുടര്‍ന്ന് ഇയാളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഹിഷാം വീണ്ടും കള്ളനോട്ട് മേഖലയിലേക്ക് തിരിഞ്ഞത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





