03
May 2023
Thu
03 May 2023 Thu

ബിഹാര്‍: വഴക്കിനെതുടര്‍ന്ന് അധ്യാപികമാര്‍ ചേര്‍ന്ന് പ്രധാനാധ്യാപികയെ തല്ലി. ബിഹാറിലാണ് സംഭവം. കൊറിയ പഞ്ചായത്ത് സ്‌കൂളിലാണ് കുട്ടികളുടെ മുന്നില്‍വച്ച് രണ്ടധ്യാപികമാര്‍ ചേര്‍ന്ന് പ്രധാനാധ്യാപികയെ കായികമായി നേരിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യം ക്ലാസ് മുറിയിലും പിന്നീട് തല്ല് പുറത്തക്കും നീളുകയായിരുന്നു. ചെരിപ്പിനും വടിക്കുമാണ് പ്രധാനാധ്യാപികയ്ക്ക് തല്ല് കിട്ടിയത്. പ്രധാനാധ്യാപിക കാന്തി കുമാരിയും അധ്യാപിക അനിത കുമാരിയും തമ്മിലായിരുന്നു ആദ്യം വഴക്ക്. കാന്തി കുമാരി ക്ലാസ് മുറിക്ക് പുറത്തേക്ക് പോയതോടെ അനിത കുമാരി പിന്തുടര്‍ന്നു. അനിത കുമാരി കാന്തികുമാരിയെ ചെരിപ്പിന് അടിക്കുന്നതിനിടെ മറ്റൊരധ്യാപികയെത്തി വഴക്കില്‍ പങ്കുചേര്‍ന്നു.

ഇവര്‍ വടികൊണ്ടാണ് കാന്തികുമാരിയെ അടിച്ചത്. അധ്യാപികമാരുടെ കൂട്ടയടികണ്ട് കുട്ടികള്‍ ചകിതരായി. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മൂവരും തമ്മിലുള്ള വ്യക്തിവിരോധമാണ് അടിയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക റിപോര്‍ട്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക