27
Sep 2025
Mon
27 Sep 2025 Mon
Techie Dies After Being Bitten By Snake Hiding In His Footwear

ചെരിപ്പിനുള്ളില്‍ കയറിയിരുന്ന അണലിയുടെ കടിയേറ്റ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ മരിച്ചു. ബംഗളുരുവിലാണ് സംഭവം. രംഗനാഥ ലേഔട്ട് നിവാസിയായ മഞ്ജു പ്രകാശ് ആണ് മരിച്ചത്. വീടിനു മുന്നില്‍ മഞ്ജു പ്രകാശ് ഊരിയിട്ടിരുന്ന ചെരിപ്പിനുള്ളില്‍ പാമ്പ് കയറിയിരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതറിയാതെ യുവാവ് ചെരിപ്പ് എടുത്തിടുകയും പാമ്പ് കടിക്കുകയുമായിരുന്നു. അതേസമയം മുമ്പുണ്ടായിരുന്ന അപകടം മൂലം യുവാവിന്റെ കാലിന്റെ സ്പര്‍ശന ശേഷി നഷ്ടപ്പെട്ടിരുന്നു. ഇതിനാല്‍ പാമ്പ് കടിച്ചത് യുവാവിന് അറിയാനായില്ല. പുറത്തു പോയി ജ്യൂസ് വാങ്ങി വന്ന യുവാവ് ചെരിപ്പ് ഊരിയിട്ട് വീണ്ടും വീടിനുള്ളിലേക്ക് കയറിപ്പോവുകയും ചെയ്തു.

വീട്ടിലെ ജോലിക്കാരനാണ് ചെരിപ്പിനുള്ളില്‍ പാമ്പ് ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് യുവാവിന്റെ അച്ഛനെ വിവരമറിയിക്കുകയും ഇദ്ദേഹമെത്തി ശ്രദ്ധാപൂര്‍വം പാമ്പിനെ പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ യുവാവിന്റെ ചവിട്ടേറ്റ് പാമ്പ് അപ്പോഴേക്കും ചത്തിരുന്നു.

തുടര്‍ന്ന് അമ്മ മഞ്ജുപ്രകാശിന്റെ മുറിയിലെത്തി നോക്കിയപ്പോള്‍ യുവാവ് അനക്കമറ്റ് കിടക്കുകയായിരുന്നു. വായില്‍ നിന്ന് നുരയും കാലിലെ മുറിവില്‍ നിന്ന് ചോരയും ഒഴുകിയ നിലയിലായിരുന്നു യുവാവ്. വീട്ടുകാര്‍ ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ALSO READ: ഓണാഘോഷത്തിനു പോകവെ അധ്യാപിക വാഹനമിടിച്ചു മരിച്ചു