യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകര്‍ത്തിയെന്ന കേസില്‍ കൗമാരക്കാരന്‍ പോലീസ് പിടിയില്‍. വയനാട് സ്വദേശിയായ യുവതി മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി. പ്രതികളായ രണ്ടു കൗമാരക്കാര്‍ ഒളിവില്‍ പോയി.
|
തിങ്കളാഴ്ച പുലര്‍ച്ചെ യുവാക്കള്‍ കൂട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കൗമാരക്കാരനെ പിടികൂടുകയായും ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു.
ദേശീയ പാത ബൈപ്പാസില്‍ സുഹൃത്തായ കൗമാരക്കാരനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു യുവതി. കൗമാരക്കാരന്റെ മറ്റ് രണ്ട് സുഹൃത്തുക്കളും പിന്നീട് ഇവിടേക്കെത്തി. തുടര്‍ന്ന് നാലു പേരും ചേര്‍ന്ന് ബൈക്കില്‍ കുന്നമംഗലം ഭാഗത്തുള്ള ഒരു വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടെയെത്തിയ ശേഷം തന്നെ നഗ്‌നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് യുവതിയുടെ പരാതി. ഒളിവില്‍ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





