15
Dec 2023
Thu
15 Dec 2023 Thu
16 year old boy dies after relative insterted hose of air compressed in to his rectum മലദ്വാരത്തിലൂടെ എയർകംപ്രസറിൽ നിന്ന് ​കാറ്റടിച്ചുകയറ്റി; 16കാരന് ദാരുണാന്ത്യം

ബന്ധുവായ യുവാവ് മലദ്വാരത്തിലൂടെ എയർകംപ്രസറിൽ നിന്നുള്ള കാറ്റടിച്ചുകയറ്റിയതിനെ തുടർന്ന് 16കാരൻ മരിച്ചു. ആന്തരികാവയവങ്ങളടക്കം തകർന്നാണ് കൗമാരക്കാരൻ മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയിലെ ഹദാപ്സർ വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് സംഭവം. 21കാരനായ ധീരജ് സിങ് ​ഗോപാൽ സിങ് ​ഗൗഡാണ് ബന്ധുവായ 16കാരന്റെ മലദ്വാരത്തിലൂടെ എയർകംപ്രസറിൽ നിന്നുള്ള കാറ്റ് അടിച്ചുകയറ്റിയത്.

കുട്ടിയുടെ അമ്മാവൻ ജോലി ചെയ്യുന്നത് ഇതേ യൂനിറ്റിലാണ്. രണ്ടുമാസമായി കുട്ടി ഇടയ്ക്കിടെ ഇവിടെ വന്നുപോയിരുന്നു. ധീരജ് സിങ്ങുമായും നല്ല ചങ്ങാത്തത്തിലായിരുന്നു മരിച്ച കുട്ടി. പരാതിയിൽ ധീരജിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.