06
Jul 2024
Tue
06 Jul 2024 Tue
teenage girl among 8 arrested for sex service sam

സെക്സ് സർവീസ് വാ​ഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിവന്ന കൗമാരക്കാരിയടക്കം എട്ടം​ഗസംഘം പിടിയിൽ. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. പണം നഷ്ടപ്പെട്ടവർ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ലോകാൻഡോ എന്ന അനധികൃത ആപ്പിലൂടെയായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആപ്പിലൂടെ സെക്സ് സർവീസ് വാ​ഗ്ദാനം ചെയ്യുന്ന വെബ്സൈറ്റിൽ കയറി അതിൽ നൽകിയിരിക്കുന്ന ലൈം​ഗിക തൊഴിലാളികളെ ബുക്ക് ചെയ്യിക്കുന്ന രീതിയായിരുന്ന തട്ടിപ്പുകാർ നടത്തിവന്നത്. മണിക്കൂറിന് 1500 രൂപയും ഒരു രാത്രിയിലേക്ക് 4000 രൂപയുമായിരുന്നു വെബ്സൈറ്റിൽ ഈടാക്കിയിരുന്നത്.

തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട യുവാവിനോട് കുശാൽന​ഗറിലെ കാലഘട്ട് ലോഡ്ജിനു സമീപം എത്താനുള്ള നിർദേശം സംഘം നൽകിയിരുന്നു. ഇവിടെയെത്തിയപ്പോൾ സംഘം കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതുപ്രകാരം കൂടുതൽ പണം നൽകിയ ശേഷം ലോഡ്ജിൽ എത്തിയപ്പോഴാണ് കബളിതനായെന്ന് യുവാവ് തിരിച്ചറിയുന്നത്.

ഇയാൾ പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മൂന്നുലക്ഷത്തിലേറെ രൂപ പലരിൽ നിന്നായി തട്ടിയെടുത്തതായി സംഘം പോലീസിനോടു വെളിപ്പെടുത്തി. പണം നഷ്ടപ്പെട്ടവർ പരാതിപ്പെട്ടിരുന്നില്ലെന്നു പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക