08
Jul 2023
Sat
08 Jul 2023 Sat

സാമൂഹിക പ്രവര്‍ത്തക ടീസ്ത സെല്‍വാദിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ കീഴടങ്ങാന്‍ ടീസ്തയോട് ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് അവര്‍ക്ക് സുപ്രിംകോടതി ശനി രാത്രി 10ന് ജാമ്യം അനുവദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടീസ്തയുടെ ഹരജി സുപ്രിംകോടതി മുമ്പാകെ വന്നെങ്കിലും ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത വന്നതോടെ മൂന്നംഗ ബെഞ്ചിനു വിടുകയായിരുന്നു. ജസ്റ്റിസുമാരായ ബി ആര്‍ ഗാവായ, എ എസ് ബൊപണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരാണ് ടീസ്തയ്ക്ക്ഇടക്കാല ജാമ്യം അനുവദിച്ചത്. ഒരാഴ്ചത്തേക്കാണ് ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക