18
Mar 2024
Tue
18 Mar 2024 Tue
tejas fighet jet crashed

ജയ്പൂര്‍: തേജസ് പോര്‍വിമാനം രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ തകര്‍ന്നുവീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ത്യ പ്രാദേശികമായി നിര്‍മിച്ചതാണ് തേജസ് പോര്‍ വിമാനം. ജയ്‌സാല്‍മീറിലെ ആശുപത്രി കെട്ടിടത്തിനു സമീപത്തായാണ് പോര്‍വിമാനം തകര്‍ന്നുവീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിമാനം തകരുകയാണെന്ന വ്യക്തമായ പൈലറ്റ് സീറ്റ് ഇജക്ട് ചെയ്താണ് രക്ഷപ്പെട്ടത്. സീറ്റ് സഹിതം മുകളിലേക്ക് ഉയര്‍ന്നുപൊങ്ങിയ പൈലറ്റ് പിന്നീട് പാരച്യൂട്ട് വിടര്‍ത്തി സുരക്ഷിതമായി താഴെ ഇറങ്ങുകയായിരുന്നു.