04
Jan 2025
Tue
04 Jan 2025 Tue

തിരുവനന്തപുരം കഠിനംകുളത്ത് പൂജാരിയുടെ ഭാര്യയെ വീട്ടിൽ കയറി കൊന്നു. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പോലീസ് തിരച്ചിൽ തുടങ്ങി. ചൊവ്വ രാവിലെ പതിനൊന്നരയോടെയാണ് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.(Temple priest’s wife stabbed to death in Thiruvananthapuram)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജീവ് ക്ഷേത്രത്തിൽ നിന്ന് മടങ്ങി എത്തിയപ്പോഴാണ് ആതിര യെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം. ഭർത്താവുമായി താമസിച്ചു വരികയായിരുന്നു.
ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പോലീസിന് ലഭിച്ച വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക