12
Nov 2025
Mon
12 Nov 2025 Mon
VIJAY MOVIE THALAPATHI KACHERI

തമിഴ് സൂപ്പര്‍ താരം വിജയിന്റെ അവസാന ചിത്രമായ ജനനായകനിലെ പാട്ടിന് വന്‍ സ്വീകാര്യത. ‘ദളപതി കച്ചേരി’ എന്ന ഗാനം ഇന്നലെയാണ് പുറത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഘോഷ മൂഡില്‍ ഫാസ്റ്റ് നമ്പരില്‍ വിജയ്‌ക്കൊപ്പം തകര്‍പ്പന്‍ ചുവടുകള്‍ വയ്ക്കുന്നത് പൂജ ഹെഗ്‌ഡെയും മമിത ബൈജുവുമാണ്. ഇത് വിജയ്യുടെ അവസാന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാഷ്ടീയ പശ്ചാത്തലത്തിലുള്ള തകര്‍പ്പന്‍ എന്റര്‍ടൈനറാണ് സിനിമ.

ALSO READ: പുല്ലരിയുകയായിരുന്ന 40കാരിയെ 14കാരന്‍ വലിച്ചിഴച്ചു കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു; ക്രൂരപീഡനത്തിനൊടുവില്‍ യുവതി മരിച്ചു

അണ്ണാ വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന് അനിരുദ്ധ് പറയുന്നിടത്താണ് ഗാനത്തിന്റെ അവസാനം. സിനിമയുടെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്. ജനനായകനില്‍ പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, നരേന്‍, മമിതാ ബൈജു, പ്രിയാമണി തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കിയത്. സിനിമയുടെ തമിഴ്‌നാട് വിതരണാവകാശം റോമിയോ പിക്ചേഴ്സിനാണ്.