27
Oct 2024
Sat
27 Oct 2024 Sat
car fell into river

കൊച്ചി: നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ കാറില്‍ നിന്ന് യാത്രക്കാരായ ദമ്പതികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.(The car went out of control and fell into a 15 feet deep well; Couple escaped)  കോലഞ്ചേരിക്ക് സമീപം പാങ്കോട് ആണ് കാര്‍ കിണറ്റിലേക്കു വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് പാങ്കോട് ചാക്കപ്പന്‍ കവലയ്ക്കു സമീപം കാര്‍ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന ആലുവ കൊമ്പാറ സ്വദേശികളായ എം അനില്‍(27), ഭാര്യ വിസ്മയ(26) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ: മൂന്നര വയസുകാരനെ ക്രൂരമായി മര്‍ദിച്ച പ്ലേ സ്കൂൾ അടച്ചുപൂട്ടി; അംഗീകാരം ഇല്ലാത്ത സ്കൂളുകൾക്ക് എതിരെ നടപടി തുടരും

ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. കാര്‍ വീഴുമ്പോള്‍ കിണറ്റില്‍ 5 അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. യാത്രികരെ കിണറ്റില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തി.

പട്ടിമറ്റം അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്.അസൈനാരുടെ നേതൃത്വത്തിലാണു പുറത്തെത്തിച്ചത്. കാര്‍ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നുവെന്ന് യാത്രികര്‍ പറയുന്നു.

കിണറിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് ഉള്ളിലേക്ക് വീഴുകയായിരുന്നു. കിണറില്‍ വെള്ളം കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

അപകടം നടന്നതിനു പിന്നാലെ ദമ്പതികള്‍ക്ക് കാറിന്റെ ഡോര്‍ തുറക്കാന്‍ സാധിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായി. ഇരുവരുടെയും പരിക്ക് ഗുരുതമല്ല. കാര്‍ പിന്നീട് ക്രൈയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.