05
Nov 2024
Thu
05 Nov 2024 Thu
Lawyer killed

നാഗര്‍കോവില്‍: പ്രതിഭാഗത്തോടൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അഭിഭാഷകനെ കൊലപ്പെടുത്തി. തക്കല കുമാരപുരം ചരവിള സ്വദേശി അഡ്വ. ക്രിസ്റ്റോഫര്‍ സോഫി (50)യെ ആണ് കൊന്ന് കത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരല്‍വായ്‌മൊഴി ഭീമനഗരി സത്യാന്‍കുളക്കരയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാത്ത രീതിയിലുള്ള മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടുകരാണ് ആദ്യം കണ്ടത്. ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ തിരുപ്പതിസാരം സ്വദേശി ഇശക്കി മുത്തു (40) അഭിഭാഷകനെ ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചു. തുടര്‍ന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

തന്റെ വസ്തുവുമായി ബന്ധപ്പെട്ട കേസില്‍ അഡ്വ. ക്രിസ്റ്റോഫര്‍ സോഫിക്ക് ഇശക്കി മുത്തു വക്കാലത്ത് നല്‍കിയിരുന്നു. എന്നാല്‍, പ്രതിഭാഗവുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചുവെന്നും തന്റെ വസ്തുവിന്റെ പ്രമാണങ്ങള്‍ തിരികെ ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നും ഇശക്കിമുത്തു ആരോപിച്ചു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇശക്കി മുത്തു പറയുന്നത്.

വാഴക്കന്ന് ചോദിച്ച് അഭിഭാഷകന്‍ ഇശക്കി മുത്തുവിനെ സമീപിച്ചിരുന്നു. വാഴക്കന്ന് നല്‍കാമെന്ന് പറഞ്ഞ് ബൈക്കില്‍ കൂട്ടി ഭീമനഗരിയിലെ കുളക്കരയില്‍ എത്തിയപ്പോള്‍ വെട്ടിക്കൊലപ്പെടുത്തുകയും ശേഷം വണ്ടിയിലെ പെട്രോള്‍ ഉപയോഗിച്ച് മൃതദേഹം അഗ്‌നിക്കിരയാക്കുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക