|
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍ ജഡ്ജി വിദ്യാധരന്‍ ആണ് ഗ്രീഷ്മയുടെ ജാമ്യപേക്ഷ തള്ളിയത്. ആറുമാസം മുമ്പ് ഏറെ കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ രാജ് വധക്കേസിലെ പ്രതിയായ ഗ്രീഷ്മയുടെ ജാമ്യപേക്ഷയാണ് ഇന്ന് കോടതി നിഷേധിച്ചത്. കേസ് തെളിയിക്കപ്പെട്ടത് മുതല്‍ കഴിഞ്ഞ അഞ്ച് മാസക്കാലമായി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയായിരുന്നു.
ജുഡീഷല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഷാരോണ്‍ രാജിന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി അപ്പോള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ കാലയളവിലും ജാമ്യാപേക്ഷയുമായി പ്രതിക്ക് മുന്നോട്ടു പോകാന്‍ കഴിയുമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





