28
Aug 2024
Sat
28 Aug 2024 Sat
Trichophagia is compulsive eating of hair

മുംബൈ: വയറുവേദനയുമായി എത്തിയ പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ ഞെട്ടി.(The Girl Who Eats Her Own Hair; A 50 cm long tuft of hair was removed from a 10-year-old girl’s stomach)  പത്ത് വയസ്സുകാരിയുടെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 50 സെന്റീമീറ്റര്‍ നീളമുള്ള മുടിക്കെട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വന്തം തലമുടി തിന്നുന്ന അപൂര്‍വ രോഗമായ റാപുന്‍സല്‍ സിന്‍ഡ്രോം ആണ് കുട്ടിക്കെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പശ്ചിമ മേഖലയിലെ വസായില്‍ താമസിക്കുന്ന കുട്ടിയുടെ വയറ്റില്‍നിന്നാണ് മുടിക്കെട്ട് പുറത്തെടുത്തത്.

കഠിനമായ വയറുവേദന, അസ്വസ്ഥത, ഛര്‍ദി എന്നിവ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ വയറ്റില്‍ മുടിക്കെട്ട് കണ്ടെത്തിയത്. മുടിക്കെട്ട് വായിലൂടെ പുറത്തെടുക്കാന്‍ കഴിയാത്തതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ALSO READ: മദ്യപിച്ച് വഴക്കുണ്ടാക്കിയ ഭര്‍ത്താവിനെ താലിച്ചരടിന് കഴുത്തുമുറുക്കിക്കൊന്ന് ഭാര്യ

കഠിനമായ വയറുവേദന, അസ്വസ്ഥത, ഛര്‍ദി എന്നിവ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടി പരേലിലെ ബായി ജെര്‍ബായി വദായി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ വയറ്റില്‍ മുടിക്കെട്ട് കണ്ടെത്തിയത്. മുടിക്കെട്ട് വായിലൂടെ പുറത്തെടുക്കാന്‍ കഴിയാത്തതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ആമാശയം മുതല്‍ ചെറുകുടല്‍ വരെ നീളുന്നതായിരുന്നു മുടിക്കെട്ട്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കുട്ടികളെയും 30 വയസ്സിന് താഴെയുള്ളവരെയുമാണ് പ്രധാനമായും ബാധിക്കുന്നത്.

ഇപ്പോള്‍ പെണ്‍കുട്ടി സുഖമായിരിക്കുകയാണെന്നും ശാരീരികവും മാനസികവുമായ ചികിത്സ നല്‍കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ALSO WATCH