25
Aug 2024
Mon
25 Aug 2024 Mon
The girl's father and relatives gang-raped her lover's sister

കാമുകനൊപ്പം മകൾ ഒളിച്ചോടിയതിന്റെ വൈരാ​ഗ്യത്തിന് കാമുകന്റെ സഹോദരിയെ കൂട്ടബലാൽസം​ഗത്തിനിരയാക്കി യുവതിയുടെ പിതാവും ബന്ധുക്കളും. പഞ്ചാബിൽ താമസിക്കുന്ന ഉത്തർപ്രദേശിലെ ​ഗോരഖ്പൂർ സ്വദേശിയാണ് മകളുടെ കാമുകന്റെ സഹോദരിയെ കൂട്ടബലാൽസം​ഗം ചെയ്തത്. അതിക്രമദൃശ്യം മൊബൈൽഫോണിൽ റെക്കോഡ് ചെയ്യുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് ഒന്നിനായിരുന്നു അതിക്രമം നടന്നത്. കൂട്ടബലാൽസം​ഗത്തിനിരയായ യുവതി ഇതിന്റെ ആഘാതത്തിലായതിനാലാണ് സംഭവം പുറത്തറിയാൻ വൈകിയത്. പരാതിയുമായി യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് ടിബ്ബ റോഡ് പോലീസ് രവീന്ദർ സിങ്, ഇയാളുടെ സഹോദരൻ വരിന്ദർ സിങ്, മകൻ അമൻ സിങ്, സഹായിയായ സന്തോഷ് സിങ് എന്നിവർക്കെതിരേ കേസെടുത്തു. കഴിഞ്ഞവർഷം ഏപ്രിലിൽ ആയിരുന്നു ബലാൽസം​ഗത്തിനിരയായ യുവതിയുടെ സഹോദരനും മുഖ്യപ്രതിയായ രവീന്ദർ സിങ്ങിന്റെ മകളും ഒളിച്ചോടിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക