ദി ഗ്രാന്‍ഡ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഷോറൂം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. അരയിടത്തുപാലം മിനി ബൈപ്പാസ് റോഡിലാണ് വിപുലമായ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ചെയര്‍മാന്‍ ഷുക്കൂര്‍ കിനാലൂരും മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ കരീമും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നിഷാന്ത് തോമസും മറ്റ് ഡയറക്ടര്‍മാരും ചേര്‍ന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹ്യ, സാംസ്‌കാരികരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
|
ഗോള്‍ഡ് ആദ്യവില്‍പ്പന ഫൗസിയക്ക് നല്‍കി ഡോ. മൊയ്തീനും ഡയമണ്ട് ആദ്യവില്‍പ്പന റിന്‍സിക്ക് നല്‍കി പഴേരിയില്‍ മുഹമ്മദ് ഷെരീഫ് ഹാജിയും നിര്‍വഹിച്ചു. വിസിറ്റ് ആന്‍ഡ് വിന്‍ ഓഫറിന്റെ ഭാഗമായി അഞ്ചു ഭാഗ്യശാലികള്‍ക്ക് 10,000 രൂപവീതം സമ്മാനം നല്‍കി. പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്ന് ഓരോ മണിക്കൂര്‍വീതം ഇടവിട്ട് നടക്കുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വര്‍ണനാണയവും സമ്മാനമായി നല്‍കി. ഉദ്ഘാടനം പ്രമാണിച്ച് ഒട്ടേറെ ഓഫറുകളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വര്‍ണാഭരണ വ്യാപാരമേഖലയില്‍ അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രമുഖ ബിസിനസ് സംരംഭകരുടെ കൂട്ടായ്മയാണ് ദി ഗ്രാന്‍ഡ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന് നായകത്വം വഹിക്കുന്നത്. ഫോണ്‍: +91 9567455916.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





