05
Oct 2024
Wed
05 Oct 2024 Wed
G Sudhakaran

ആലപ്പുഴ: ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലൂടെയാണ് തുടര്‍ ഭരണം ലഭിച്ചതെന്ന കാര്യം പാര്‍ട്ടി നേതൃത്വം തന്നെ മറക്കുന്നുവെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍.(The party is led by people who have no sense of history; Former minister G Sudhakaran lashed out at CPM)  മുമ്പ് കിട്ടിയിരുന്ന ജനപിന്തുണ ഇപ്പോഴും ലഭിക്കുന്നുണ്ടോയെന്ന് നേതാക്കള്‍ പരിശോധിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മികച്ച പൊതുപ്രവര്‍ത്തകനുള്ള എ.ശിവരാജന്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവെയാണ് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വലിയ വികസനമാണ് നടന്നത്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒന്നും നടക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍ തന്നെ അഭിപ്രായപ്പെടുന്നു. എന്നാല്‍ പണം ഇഷ്ടം പോലെ ലഭിച്ചാല്‍ വികസനം നടപ്പിലാക്കാമെന്നും അതൊന്നും ആരുടേയും കഴിവല്ലെന്നുമാണ് ഇതിന് പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവ് മറുപടി പറഞ്ഞതെന്ന് സുധാകരന്‍ വിമര്‍ശിച്ചു.

ALSO READ: കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

എന്നാല്‍, കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവ് ഒന്നുകൊണ്ട് മാത്രമാണ് രണ്ടാമതും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതെന്ന കാര്യം പാര്‍ട്ടി രേഖകളില്‍ പോലും ഉണ്ട്. ആ വസ്തുതയെ തള്ളിക്കൊണ്ട് സംസാരിക്കുന്നവര്‍ക്ക് എങ്ങനെ രക്ഷപ്പെടാന്‍ സാധിക്കുമെന്നും സുധാകരന്‍ ചോദിച്ചു.

വികസനത്തിന്റെ കാര്യം പറയുമ്പോള്‍ ഫണ്ടിന്റെ കാര്യം പറയുന്നവര്‍ ധനകാര്യവകുപ്പും താനും അതിനായി നടത്തിയ പോരാട്ടം അറിയാത്തവരാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വികസനത്തിനുള്ള പണം കണ്ടെത്തുന്നതിനായി കിഫ്ബിയില്‍ നിന്ന് മാത്രമല്ല ജര്‍മന്‍ ബാങ്കുകളില്‍ നിന്ന് പോലും 2500 കോടിയാണ് കേരളത്തിലെത്തിച്ചത്.

എന്നാല്‍, അത്തരത്തില്‍ ചരിത്രത്തെക്കുറിച്ച് യാതൊരു ബോധവും ഇല്ലാത്തവര്‍ പാര്‍ട്ടിയെ നയിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിയിലെ ബോധമുള്ളവര്‍ രക്തസാക്ഷികളാകുമെന്നും സുധാകരന്‍ പറഞ്ഞു.

സിപിഐ ആര്യാട് സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് സിപിഐ ജില്ലാ സെക്രട്ടറിയായ ആഞ്ചലോസ് ആയിരുന്നു. ചടങ്ങില്‍വെച്ച് ആഞ്ചലോസിനെ സിപിഐഎം പുറത്താക്കിയ നടപടിയേയും സുധാകരന്‍ വിമര്‍ശിച്ചു. മുന്‍ എം.പി കൂടിയായ ടി.ജെ ആഞ്ചലോസിനെ പാര്‍ട്ടി പുറത്താക്കിയത് കള്ള റിപ്പോര്‍ട്ടിലൂടെയാണെന്നും എന്നാല്‍ മനപ്പൂര്‍വമല്ലെങ്കിലും താനും ആ തീരുമാനത്തിന്റെ ഭാഗമായെന്നും ജി. സുധാകരന്‍ പറഞ്ഞു.

സി.പി.ഐ.എം അന്ന് അങ്ങനെ ചെയ്തത് കൊണ്ടാണ് സി.പി.ഐക്ക് ഇന്ന് നല്ലൊരു ജില്ലാ സെക്രട്ടറിയെ ലഭിച്ചതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ആഞ്ചലോസിന്റെ സാന്നിധ്യത്തിലായിരുന്നു സുധാകരന്റെ തുറന്ന് പറച്ചില്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക