24
Oct 2024
Wed
24 Oct 2024 Wed
Mami Muhammed Attoor

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ജില്ലയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടുർ എന്ന മാമിയുടെ തിരോധാന കേസിൽ എം.ആർ അജിത് കുമാറിനെതിരെ ഡിജിപിയുടെ റിപ്പോർട്ടിൽ പരാമർശം ആയുധമാക്കി പുതിയ നീക്കത്തിന് ആക്ഷൻ കമ്മിറ്റിയും കുടുംബവും. അന്വേഷണ ടീം രൂപീകരിച്ചത് കുടുംബം ആവശ്യപ്പെട്ടതുപോലെയല്ലെന്ന് ഡിജിപി പരഞ്ഞത് ഉൾപ്പെടെയുള്ള പുതിയ കണ്ടെത്തലുകൾ ആണ് മാമിയുടെ കുടുംബവും അദ്ദേഹത്തിൻ്റെ കേസുകൾ കൈകാര്യം ചെയ്യുന്ന ആക്ഷൻ കമ്മിറ്റിയും ആയുധമാക്കുക. കോഴിക്കോട് ജില്ലയിലെ മുതിർന്ന പൊലീസ് ഓഫീസർമാരെയും കമ്മീഷണറെയും ഒഴിവാക്കി ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഓഫീസറെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത് അനുചിതം ആണെന്നും ഇത് അനാവശ്യ വിവാദങ്ങൾക്ക് വഴിയിടുകയും ചെയ്തുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുണ്ട്. കുടുംബം നേരത്തേ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന സംഭവവികാസങ്ങൾ ആണ് ഇവ. കേസന്വേഷണം സംബന്ധിച്ചു തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിഞ്ഞിരിക്കുകയാണെന്ന് മാമിയുടെ കുടുംബം പറഞ്ഞു.

മലപ്പുറം എസ്.പിക്ക് കേസിൻ്റെ അന്വേഷണ ചുമതല കൈമാറിയത് ഗൂഢലക്ഷ്യത്തോടെയാണെന്ന് മാമിയുടെ സഹോദരി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുതിയ അന്വേഷണത്തിന്‍റെ പുരോഗതി നിരീക്ഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെയും ജില്ലയിലെ മുതിർന്ന പോലീസ് ഓഫീസർമാരെയും ഒഴിവാക്കി മലപ്പുറം എസ് പി ക്ക് ചുമതല നല്‍കിയാണ് മാമി കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ എഡിജിപി എം.ആർ അജിത്കുമാർ രൂപീകരിച്ചത്. അജിത്കുമാറിന്‍റെ ഈ നടപടി അനുചിതമെന്നാണ് DGP ഇന്നലെ സമർപ്പിച്ച റിപ്പോർട്ടിലെ ഉള്ളടക്കം.

അന്വേഷണസംഘത്തിനെതിരെ മാമിയുടെ കുടുംബം നേരത്തേ തന്നെ രംഗത്ത് വന്നിരുന്നു. അന്വേഷണത്തില്‍ അജിത്കുമാർ തെറ്റായി ഇടപെട്ടെന്ന് പി.വി അൻവർ എംഎല്‍എയും നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

Mami Disappearance: mami’s family and action committee for a new move raising DGP’s report