27
Jan 2023
Sat
27 Jan 2023 Sat

കോഴിക്കോട്: താമരശ്ശേരി ഒമ്പതാം വളവിലെ വ്യൂപോയിന്റില്‍ നിന്ന് യുവാവ് 80 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു. മലപ്പുറം പൊന്‍മുള സ്വദേശി അയമു ആണ് അപകടത്തില്‍ പ്പെട്ടത്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് അപകടം നടന്നത്. കാറിന്റെ താക്കോല്‍ കുരങ്ങിന്റെ കൈയില്‍ അകപ്പെട്ടിരുന്നു. ഇത് തട്ടിപ്പറിക്കുന്നതിനിടെയാണ് യുവാവ് താഴേക്ക് വീണത്. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയ യുവാവ് വ്യൂ പോയിന്റ് നോക്കി നില്‍ക്കെ കുരങ്ങെത്തി താക്കോല്‍ തട്ടിപ്പറിക്കുകയായിരുന്നു. ഇത് തിരിച്ചെടുക്കുന്നതിനിടെയാണ് അപകടം. നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഫയര്‍ഫോഴ്‌സെത്തി യുവാവിനെ രക്ഷപ്പെടുത്തി. എന്നാല്‍ കാല്‍മുട്ടിന് ഇയാള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.തുടര്‍ന്ന് ഇയാളെ വൈത്തിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക