കോഴിക്കോട്ട് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണം അടക്കം കവർന്നു.പൂവാട്ടുപറമ്പിൽ ആണ് മോഷണം. സ്വർണത്തിന് പുറമെ മുപ്പതിനായിരം രൂപയും ഡയമണ്ട് കമ്മലുകളുമാണ് മോഷണം പോയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം.
|
ദിവ്യയും കുടുംബവും സ്വദേശമായ തൃശ്ശൂരിലേക്ക് പോയ തക്കത്തിനാണ് കവർച്ച. ഇന്നലെ വൈകിട്ട് ഇവർ തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം അറിയുന്നത്. പന്തീരങ്കാവ് പോലീസ് കേസെടുത്തു. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


