ഈയിടെ ഹോട്ട്‌സ്റ്റാറുമായി ലയിപ്പിച്ച റിലയന്‍സിന്റെ ജിയോ പുതിയ ഒടിടി സേവനമായ JioHotstar പ്രഖ്യാപിച്ചു. വെബ്‌സൈറ്റും മൊബൈല്‍ ആപ്പുകളും ഇതിനകം ലൈവ് ആയിക്കഴിഞ്ഞു. JioHotstar വിവിധ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. (These users get free JioHotstar subscription! Check if you are eligible)
|
ഉപാധികളോടെ ചില യൂസര്‍മാര്‍ക്ക് കോംപ്ലിമെന്ററി സസ്ബ്ക്രിപ്ഷനും JioHotstar പ്രഖ്യാപിച്ചിട്ടുണ്ട്. താഴെ പറയുന്ന ഉപാധികള്‍ പ്രകാരമാണ് സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുക.
1. ആക്ടീവ് Disney+ Hotstar സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക്: നിലവില്‍ Disney+ Hotstar സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് JioHotstar സൗജന്യമായി ലഭിക്കും. നിലവിലുള്ള സബ്‌സ്‌ക്രിഷന്‍ എത്ര കാലമാണോ ബാക്കിയുള്ളത് അത്രയും കാലത്തേക്കായിരിക്കും JioHotstar സൗജന്യമായി ലഭിക്കുക.
2. ആക്ടീവ് JioCinema സബ്‌സ്‌ക്രിഷന്‍ ഉള്ളവര്‍ക്ക്: ജിയോസിനിമയുടെ മാസ/വാര്‍ഷിക സബ്‌സ്‌ക്രിഷന്‍ ഉള്ളവര്‍ക്ക് അതേ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി JioHotstar ലേക്ക് മാറ്റാനാവും.
3. മൊബൈല്‍/ ബ്രോഡ് ബാന്‍ഡ് പ്ലാനുകള്‍ക്കൊപ്പം Disney+ Hotstar അല്ലെങ്കില്‍ JioCinema സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് അത് JioHotstar ലും വാലിഡ് ആയിരിക്കും.
നിങ്ങള്‍ യോഗ്യരാണോ എന്ന് പരിശോധിക്കാം
നിങ്ങള്‍ക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ JioHotstar ആപ്പില്‍ ഫോണ്‍ നമ്പറോ ഇമെയിലോ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഏതെങ്കിലും ആക്ടീവ് പ്ലാന്‍ ഉണ്ടെങ്കില്‍ ഏത് തിയ്യതി വരെ JioHotstar സൗജന്യമായി ലഭിക്കുമെന്ന നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്ക് ലഭിക്കും.

ജിയോസിനിമ ഓട്ടോപേ കാന്‍സലാവും
JioHotstar വരുന്നതോട് കൂടി നിലവിലുള്ള ജിയോസിനിമ ഓട്ടോ പേ സര്‍വീസ് കാന്‍സലാവും. നിലവിലെ പ്ലാനിന്റെ കാലാവധി കഴിയുന്നതോട് കൂടിയാണ് അത് കാന്‍സലാവുക.
അതിന് ശേഷം JioHotstar ല്‍ കണ്ടന്റ് ലഭിക്കുന്നതിന് വീണ്ടും സബ്‌സ്‌ക്രൈബ് ചെയ്യേണ്ടി വരും.



