08
Jul 2023
Fri
08 Jul 2023 Fri

മണിപ്പൂരില്‍ അക്രമികള്‍ നഗ്നയാക്കി നടത്തിച്ച യുവതികളിലൊരാളുടെ പിതാവിനെയും സഹോദരനെയും അക്രമികള്‍ ആദ്യം കൊന്നിരുന്നുവെന്ന് വെളിപ്പെടുത്തല്‍. യുവതിയുടെ അമ്മയാണ് ഇക്കാര്യം പറഞ്ഞത്. ഗ്രാമത്തിലേക്കൊരു തിരിച്ചുപോക്ക് ഇനിയുണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് നാലിനാണ് അക്രമികള്‍ നിരവധി യുവതികളെ നഗ്നരാക്കി നടത്തിയത്. ഇതിനിടെ അക്രമികള്‍ സ്ത്രീകളെ അപമാനിക്കുകയും ചെയ്തിരുന്നു. വിമുക്ത ഭടന്റെ ഭാര്യ അടക്കമുള്ളവരെയാണ് അക്രമികള്‍ ഇത്തരത്തില്‍ നഗ്നയാക്കി നടത്തിച്ചത്. ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതിനു ശേഷം കഴിഞ്ഞദിവസം അതിക്രമ വീഡിയോ പുറത്തുവന്നതോടെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനുശേഷം മാത്രമാണ് അക്രമികളില്‍ നാലുപേരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്.

ഏക പ്രതീക്ഷയായിരുന്ന ഇളയമകനും നഷ്ടപ്പെട്ടിരിക്കുന്നു. 12ാം ക്ലാസ് പൂര്‍ത്തിയാക്കിയ മകനെ ഏറെ ബുദ്ധിമുട്ടിയാണ് പഠിപ്പിച്ചത്. ഇപ്പോഴിതാ പിതാവും കൊല്ലപ്പെട്ടിരിക്കുന്നു. മൂത്ത മകന് ജോലിയില്ല. കുടുംബത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അവര്‍ പറയുന്നു. മെയ് 3ന് മണിപ്പൂരില്‍ തുടങ്ങിയ അതിക്രമം തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക