25
Jun 2025
Thu
25 Jun 2025 Thu
thief robs cancer patient woman in Adimaly

ഇടുക്കി അടിമാലിയില്‍ കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ടും വായില്‍ തുണി തിരുകിയും കവര്‍ച്ച. വീട്ടമ്മയുടെ ചികില്‍സയ്ക്കായി സൂക്ഷിച്ചിരുന്ന 16000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. വിവേകാന്ദ നഗറിലെ താമസക്കാരിയായ ഉഷാ സന്തോഷ് ആണ് കവര്‍ച്ചയ്ക്കിരയായത്. ഉഷയെ കട്ടിലില്‍ കെട്ടിയിട്ടാണ് മോഷ്ടാവ് പണവുമായി കടന്നുകളഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സന്നദ്ധ സംഘടന പാട്ടത്തിന് എടുത്തു നല്‍കിയ വീട്ടിലാണ് ഉഷയും കുടുംബവും കഴിയുന്നത്. ഉഷയുടെ ചികില്‍സാച്ചെലവ് ജനപ്രതിനിധികളും നാട്ടുകാരും പിരിവ് നടത്തിയാണ് കണ്ടെത്തിയത്.

കീമോ കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ കിടക്കുകയായിരുന്ന ഉഷയെ രാവിലെ ഏഴരയോടെ മുഖംമറച്ച് വീട്ടിലെത്തിയ അക്രമി കെട്ടിയിടുകയായിരുന്നു. ശബ്ദമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ തുണി തിരുകുകയും ചെയ്തുവെന്നും ഉഷ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ALSO READ: കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു; കൊച്ചുമകളും ഭര്‍ത്താവും പിടിയില്‍