11
Oct 2024
Fri
11 Oct 2024 Fri
Thiruvananthapuram native expatriate dies in Riyadh

ഹൃദയാഘാതം മൂലം തിരുവനന്തപുരം പെരുമാതുറ സ്വദേശി റിയാദില്‍ മരിച്ചു. സൗദിയിലെ ഖസീം പ്രവാസി സംഘം മുന്‍ കേന്ദ്ര കമ്മിറ്റിയംഗം അബ്ദുല്‍ സത്താര്‍-താഹിറാ ബീവി ദമ്പതികളുടെ മകന്‍ ഹാരിസ്(32)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖസീം പ്രവാസി സംഘം ബുറൈദ വെജിറ്റബിള്‍ മാര്‍ക്കറ്റ് യൂനിറ്റ് മുന്‍ സെക്രട്ടറിയാണ് ഹാരിസ്. റിയാദ് സുലൈ മേഖലയില്‍ കുടിവെള്ള കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. താമസസ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഹാരിസിനെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം റിയാദ് നസീം മഖ്ബറയില്‍ ഖബറടക്കി. ഭാര്യ: ഷഹന, മക്കള്‍: മുഹമ്മദ് ഹാസില്‍ (6), മുഹമ്മദ് ഹാഷിര്‍ (3).

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക