03
May 2023
Mon
03 May 2023 Mon

തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​പ്പു​റം താ​മ​ര​ക്കു​ള​ത്ത് പ്രസവശേഷം കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. അപകടത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ണ​മ്പൂ​ര്‍ സ്വ​ദേ​ശിയും ക​ല്ല​മ്പ​ലം നാ​ലു​മു​ക്ക് കാ​രൂ​ര്‍​കോ​ണ​ത്ത് പ​ണ​യി​ല്‍ വീ​ട്ടി​ല്‍ മ​ഹേ​ഷി​ന്‍റെ​ ഭാര്യയുമായ അ​നു(23) ആ​ണ് മ​രി​ച്ച​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനുവിന്റെ നാലുദിവസം പ്രായമുള്ള പെൺകുഞ്ഞ്, അനുവിന്റെ അമ്മ ശോഭ(41), ഓട്ടോ ഡ്രൈവർ സുനിൽ(40)എന്നിവരാണ് നേരത്തേ മരിച്ചത്. അ​നു​വി​ന്‍റെ പ്ര​സ​വ​ശേ​ഷം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യിരുന്നു അപകടം. അനുവിന്‍റെ ഭര്‍ത്താവിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ആ​റ്റി​ങ്ങ​ല്‍ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ വി ​അ​ജി​ത് കു​മാ​റി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ന​പ്പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് ഇയാൾക്കെതിരേ കേസുമെടുത്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക