14
Feb 2024
Mon
14 Feb 2024 Mon
Not just one heroine but three people into my life; This is the second marriage: Shine Tom Chacko

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ ഷൈന്‍ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ്. തന്റേത് ഇത് മൂന്നാമത്തെ റിലേഷന്‍ഷിപ്പാണെന്ന് നടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”എന്റെ ജീവിതത്തിലേക്ക് ഒരു നായിക മാത്രമല്ല മൂന്ന് പേരായി. ആദ്യം വിവാഹം കഴിച്ചിരുന്നു. ഇത് രണ്ടാമത്തെ വിവാഹമാണ്. ഇതിനിടയില്‍ മറ്റൊരു റിലേഷന്‍ഷിപ്പ് കൂടിയുണ്ടായിരുന്നു. ഇത് ചെറിയ പ്രായം മുതലുള്ള പ്രക്രിയയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളെ തിരിച്ചറിയാന്‍ തുടങ്ങിയ കാലം മുതലേ നമുക്കും ഇത്തരം അട്രാക്ഷനൊക്കെയുണ്ടാകും. അതൊരു പ്രായമാകുമ്പോള്‍ പ്രണയമാകും. പിന്നെ, കല്യാണത്തിലേക്കും എത്തും.

ഇപ്പോഴത്തെ റിലേഷന്‍ ഞങ്ങള്‍ കണ്ടു, പരിചയപ്പെട്ടു, ഇഷ്ടമായി. ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിയിരിക്കുകയാണ്. പ്രണയവിവാഹമാണോന്ന് ചോദിച്ചാല്‍ അറിയില്ല. കാരണം നമ്മള്‍ കണ്ട് ഇഷ്ടപ്പെട്ട് വിവാഹത്തിലേക്ക് എത്തിയതാണ്. നല്ല രീതിയില്‍ മുന്നോട്ട് പോകാം. അങ്ങനെയല്ലാതെയിരിക്കാം. കാരണം വഴക്കും പ്രശ്നങ്ങളും ഇല്ലാത്ത ഒരു പരിപാടി ലോകത്തില്ല. പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതവും ഉണ്ടാവില്ല. കാരണം മാതാപിതാക്കളും മക്കളും തമ്മിലൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകാറില്ലേ…?”

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക