കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. (THREE BODIES FOUND IN ETTUMANOOR RAILWAY TRACK)തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് മൃതദേഹങ്ങള്‍.
|
ഒരു സ്ത്രീയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിന്‍ ഇടിച്ച് മരിച്ചതെന്നാണ് കരുതുന്നത്. ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
എപ്പോഴാണ് സംഭവമെന്ന് വ്യക്തമല്ല. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിനാല്‍ അഗ്‌നിശമന സേനയും സ്ഥലത്തെത്തി. ട്രാക്കില്‍ തടസ്സമുള്ളതിനാല്‍ ട്രെയിനുകള്‍ പിടിച്ചിടുകയാണ്. വന്ദേഭാരത് ഉള്‍പ്പെടെയുള്ളവ വൈകുമെന്നു റെയില്‍വേ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





