പത്തനംതിട്ട ചുട്ടിപ്പാറ ഗവ നഴ്സിങ് കോളജ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ അമ്മു സജീവി(22)നെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് സഹപാഠികളെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ അട്ടകുളങ്ങര വനിതാ ജയിലിലാണ് പാര്‍പ്പിക്കുക.
|
തിരുവനന്തപുരം അയിരൂപാറ സ്വദേശിയായ അമ്മു സജീവ് വെള്ളിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹപാഠികളായ മൂന്ന് വിദ്യാര്‍ഥികളാണ് ഇതിന് പിന്നിലെന്നും ആരോപിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് സഹപാഠികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആത്മഹത്യാപ്രേരണാക്കുറ്റമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
കോളേജിലെ ടൂറുമായി ബന്ധപ്പെട്ട പണം അറസ്റ്റിലായ മൂന്ന് കൂട്ടികള്‍ തിരിമറി നടത്തിയിരുന്നുവെന്നും ഇത് അമ്മു എതിര്‍ത്തതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്നുമാണ് വിവരം. മൊഴികളിലെ വൈരുധ്യവും ഫോണ്‍ വിവരങ്ങളും അടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





