29
Jul 2026
Wed
29 Jul 2026 Wed
Three Indians held as hostages during Pattaya visit

കുറഞ്ഞ ചെലവിൽ പട്ടായ കാണാൻ പോയ മൂന്ന് ഇന്ത്യൻ യുവാക്കളെ ബന്ദികളാക്കി പീഡിപ്പിച്ചു. യുവാക്കളുടെ വീട്ടുകാരെ വിളിച്ച അക്രമികൾ 70 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. കുടുംബക്കാർ നൽകിയ പരാതിയിൽ ഇന്ത്യൻ അധികൃതർ പട്ടായയെ അറിയിക്കുകയും പോലീസ് അന്വേഷണത്തിൽ യുവാക്കളെ കണ്ടെത്തുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിൽ പ്രതികളായ അഞ്ച് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. പാകിസ്താനികളും പ്രതികൾക്കൊപ്പമുണ്ടായിരുന്നുവെന്നും പോലീസ് എത്തിയപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. അവതാർ സിങ്, ജ​ഗജിത് സിങ്, രാംബലക് കുമാർ, സുഖ്ബീർ സിങ്, കുൽറ സിങ് എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ 21നാണ് യുവാക്കൾ രണ്ടുലക്ഷം രൂപയുടെ പാക്കേജ് എടുത്ത് പട്ടായ സന്ദർശനത്തിനെത്തിയത്. വിമാനത്താവളത്തിയ യുവാക്കളെ മൂന്ന് ബൈക്കുകളിലായി കൂട്ടിക്കൊണ്ടുപോയ സംഘം ഒളിസങ്കേതത്തിലെത്തിച്ച് ഇവരെ പൂട്ടിയിടുകയായിരുന്നു. ഇവിടെ വച്ച് ക്രൂരമായ മർദ്ദിച്ച ശേഷം പണം ആവശ്യപ്പെടുകയായിരുന്നു.

ALSO READ: കനത്ത മഴ: വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക