ഭാര്യയുടെ ചികില്‍സാവശ്യത്തിനു പോലും നിക്ഷേപത്തുക തിരികെ ലഭിക്കാതെ വരികയും പണം ചോദിച്ചതിന് ജീവനക്കാര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ വ്യാപാരിയായ സാബു ജീവനൊടുക്കിയ സംഭവത്തില്‍ കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോ ഓപറേറ്റീവ് സൊസൈറ്റിയിലെ മൂന്നു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ജീവനക്കാര്‍ക്കെതിരായ ആരോപണം പരിശോധിക്കാന്‍ ചേര്‍ന്ന ഭരണസമിതി ബോര്‍ഡ് മീറ്റിങ്ങിലാണ് നടപടി. സാബുവിന്റെ ആത്മഹത്യാകുറിപ്പില്‍ പേരു പരാമര്‍ശിക്കുന്ന ജീവനക്കാര്‍ക്കെതിരേയാണ് നടപടി.
|
സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലാര്‍ക്ക് സുജാ മോള്‍, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസമാണ് സാബു സൊസൈറ്റിയുടെ മുന്നില്‍ തൂങ്ങിമരിച്ചത്. സിപിഐഎം ഭരിക്കുന്ന സൊസൈറ്റിയിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവം പങ്കുവയ്ക്കാന്‍ സാബു സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറിയുമായ വി ആര്‍ സജിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഇയാളും സാബുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. സാബൂവിന്റെ മരണത്തിനു പിന്നാലെ സജിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





