ഇടുക്കി മാവടിയില്‍ ഗൃഹനാഥനായ സണ്ണി വെടിയേറ്റുമരിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍.മാവടി സ്വദേശി തകിടിയില്‍ സജി ജോണ്‍, പാറത്തോട് അശോകവനം സ്വദേശി ബിനു ബേബി, മുനിയറ സ്വദേശി കല്ലിടുക്കില്‍ വിനീഷ് മനോഹരന് എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സണ്ണിയുടെ മരണത്തെ തുടര്‍ന്ന് സംഘം ഒളിവില്‍ പോയിരുന്നു.
|
വ്യാഴം വൈകീട്ട് ആണ് പൊലീസ് പ്രതികളെ പിടികൂടിയത്. വന്യമൃഗത്തെ വെടിവച്ചത് ഉന്നം തെറ്റി സണ്ണിക്കു കൊള്ളുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തിയത്.
വെടിയുണ്ട അടുക്കള വാതില്‍ തുളച്ചുകയറി ഉറങ്ങിക്കിടന്ന സണ്ണിക്ക് വെടിയേല്‍ക്കുകയായിരുന്നു. അടുക്കള വാതിലില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയതായും പൊലീസ് കണ്ടെത്തിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





