09
Oct 2023
Thu
09 Oct 2023 Thu

പൊന്‍കുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് 3 മരണം; 2 പേര്‍ക്ക് ഗുരുതരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: പാലാ- പൊന്‍കുന്നം റോഡില്‍ കൊപ്രാക്കളം ജങ്ഷനില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിച്ച് ഓട്ടോയാത്രക്കാരായ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്. തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ്(24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത്(23), അരീപ്പറമ്പ് കളത്തില്‍ അഭിജിത്ത്(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഇന്നലെ രാത്രി 10.30നായിരുന്നു അപകടം. പൊന്‍കുന്നത്തുനിന്ന് കൂരാലിഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ എതിരെയെത്തിയ ജീപ്പ് ദിശതെറ്റി വന്ന് ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്നവര്‍ സ്വകാര്യബസ് ജീവനക്കാരാണ്. ഇളങ്ങുളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ ജീപ്പ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക