പത്തനംതിട്ട ആറന്മുളയില് ആറുവര്‍ഷം മുമ്പ് മരിച്ച വൃദ്ധയുടെ പേരില്‍ വോട്ട് രേഖപ്പെടുത്തിയെന്ന പരാതിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. രണ്ട് പോളിങ്് ഓഫിസര്‍മാരെയും ബിഎല്‍ഒയെയുമാണ് ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.(Three officers suspended over vote polled in the name of late voter)
|
പോളിങ് ഓഫിസര്‍മാരായ ദീപ, കല എസ് തോമസ്, ബി എല്‍ ഒ അമ്പിളി എന്നിവരാണ് നടപടി നേരിട്ടത്. ആറന്മുള കാരിത്തോട്ട സ്വദേശിയായ അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ട് ചെയ്തു എന്നാണ് എല്‍ഡിഎഫ് പരാതി.
അതേസമയം, സംഭവത്തില്‍ തെറ്റുപറ്റിയെന്ന് ബി എല്‍ ഒ സമ്മതിച്ചു. മരുമകളായ അന്നമ്മ കിടപ്പ് രോഗിയാണ്. ഇവര്‍ക്ക് വേണ്ടിയാണ് വോട്ടിന് അപേക്ഷിച്ചത്. സീരിയല്‍ നമ്പര്‍ എഴുതുന്നതിനിടെ മാറിപ്പോവുകയായിരുന്നു. ഇക്കാര്യം ശ്രദ്ധിച്ചില്ല. മരിച്ച അന്നമ്മയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ പലതവണ അപേക്ഷ നല്‍കിയിരുന്നുവെന്നും ബി എല്‍ ഒ പറയുന്നു. അതേസമയം മരിച്ച സ്ത്രീയുടെ പേരില്‍ രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





