08
Oct 2023
Thu
08 Oct 2023 Thu

പാലക്കാട് കുടുംബത്തിലെ മൂന്ന് പേര്‍ തൂങ്ങിമരിച്ച നിലയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: ജില്ലയിലെ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഴല്‍മന്ദം ആലിങ്കലിലാണ് സംഭവം. ആലിങ്കല്‍ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകള്‍ സിനില(42), മകന്‍ രോഹിത്(19), സിനിലയുടെ ജ്യേഷ്ടത്തിയുടെ മകന്‍ സുബിന്‍(23) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരെത്തി മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക