ക്ഷേത്രത്തിലെത്തിയ യുവതിയെ ബലാൽസംഗം ചെറുത്തതിന് കൊന്നുതള്ളിയ മൂന്ന് സന്യാസിമാരെ പോലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈയിലാണ് സംഭവം. 30കാരിയായ അക്ഷത കുനാൽ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.
|
ജൂലൈ ആറിന് വീട്ടിൽ നിന്ന് വഴക്കിട്ട് ദൈഘറിലെ ക്ഷേത്രത്തിലേക്ക് പോയ അക്ഷതയെ പിന്നീട് കാണാതാവുകയായിരുന്നു. ഭർത്താവ് യുവതിയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് മകൾ അവിടെയെത്തിയോ എന്നു ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ ഭർത്താവ് പോലീസിൽ പരാതി നൽകി. എല്ലാ ശനിയാഴ്ചകളിലും യുവതി ദൈഘറിലെ ക്ഷേത്രത്തിൽ പോവാറുണ്ടായിരുന്നു.
ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തിയ വിശ്വാസിയാണ് ക്ഷേത്രത്തിനു പിന്നിലെ ചെരുവിൽ യുവതിയുടെ മൃതദേഹം കണ്ടത്. ഇദ്ദേഹം പോലീസിൽ വിവരമറിയിക്കുകയും ശിൽ ദൈഘർ പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.
മൃതദേഹത്തിൻ്റെ തലയിൽ പരിക്കുണ്ടായിരുന്നു. കഴുത്തുഞെരിച്ചതിൻ്റെ പാടും പുറത്ത് പരിക്കുകളും വാരിയെല്ല് പൊട്ടുകയും ചെയ്തിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അന്വേഷണഭാഗമായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ യുവതി ക്ഷേത്രത്തിലേക്ക് കയറിപ്പോവുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്നാണ് ക്ഷേത്രപരിസരത്ത് കഴിഞ്ഞിരുന്ന സന്യാസിമാരിലേക്ക് അന്വേഷണമെത്തുന്നത്. ഇവരെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിൻ്റെ ചുരുളഴിയുകയും ചെയ്തു. 62ഉം 54ഉം 28ഉം വയസ്സുള്ളവരായിരുന്നു സന്യാസിമാർ. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ജൂലൈ 16 വരെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.
സംഭവദിവസം വീട്ടിൽ നിന്ന് വഴക്കിട്ട് ക്ഷേത്രപരിസരത്തെത്തി തനിച്ചിരുന്ന യുവതിയെ സന്യാസിമാർ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയും ചെറുത്തതോടെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പോലീസ് പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





