ന്യൂഡൽഹി: അഗ്നിശമനസേന തീയണയ്ക്കുന്നതിനിടെ മൂന്നുനിലക്കെട്ടിടം നിലംപൊത്തി. നൂറോളം അഗ്നിശമന സേനാംഗങ്ങൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിനു മുന്നിൽ അഗ്നിശമനസേനാംഗങ്ങൾ നിൽക്കവെ കെട്ടിടം പൊടുന്നനെ പൂർണമായും നിലംപൊത്തുകയായിരുന്നു. തങ്ങളുടെ ഉദ്യോഗസ്ഥർ ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്ന് ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു.
|
ചരക്ക് നീക്ക സ്ഥാപനമായ ജയ്പൂർ ഗോൾഡൻ ട്രാൻസ്പോർട്ടിന്റെ വെയർഹൗസാണ് അഗ്നിബാധയെ തുടർന്ന് തകർന്നുവീണത്. ബുധൻ രാവിലെ 11.50ഓടെയാണ് കെട്ടിടത്തിന് തീപ്പിടിച്ചത്. ഫയർഫോഴ്സിന്റെ 18 യൂനിറ്റുകളാണ് തീയണയ്ക്കാൻ എത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





