28
May 2025
Mon
28 May 2025 Mon
three women shot killed in UAE over traffic dispute

താമസകേന്ദ്രത്തിലെ ഇടുങ്ങി വഴിയിലൂടെ കാറോടിച്ചതിനെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ മൂന്നു സ്ത്രീകളെ വെടിവച്ചുകൊന്നു. അക്രമി പോലീസ് പിടിയില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎഇയിലെ റാസല്‍ഖൈമയിലാണ് സംഭവം. വെടിയൊച്ച കേട്ട് റാസല്‍ഖൈമ പോലീസിന്റെ പട്രോളിങ് സ്ഥലത്ത് കുതിച്ചെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

വെടിയേറ്റ സ്ത്രീകളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയില്‍ നിന്ന് തോക്ക് പോലീസ് പിടിച്ചെടുത്തു. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.