07
Dec 2023
Tue
07 Dec 2023 Tue

മലപ്പുറം കൊണ്ടോട്ടിയിൽ ബൈക്കിടിച്ച് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. പരതക്കാട് കുണ്ടില്‍പീടിക അമ്പലപ്പുറവന്‍ അബ്ദുല്‍ നാസറിന്റെ മകള്‍ ഇസാ എസ്‌വിന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടില്‍ നിന്ന് മൊബൈൽഫോണെടുത്തുകൊണ്ട് ഇസാ റോഡിലേക്ക് ഓടിയിറങ്ങിയപ്പോൾ ഇതുവഴി വന്ന ബൈക്ക് കുട്ടിയെ ഇടിക്കുകയായിരുന്നു. കുട്ടിയെ പരതക്കാടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക