|
മലപ്പുറം: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകള്‍ ഐറ ബിന്ദ് സമീറാണ് (3) മരിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ ഐറയുടെ ദേഹത്തേയ്ക്ക് ഗേറ്റ് വീഴുകയായിരുന്നു. പരിക്കുകളോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമായത്.
കബറടക്കം വല്ലപ്പുഴ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്ന് നടത്തും.
three-year-old girl dies after gate fell on while she was playing
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





