04
Apr 2025
Mon
04 Apr 2025 Mon
three year old girl dies of food poison

തൃശൂര്‍ പുതുക്കാട് ആമ്പല്ലൂര്‍ വെണ്ടോരില്‍ മൂന്നുവയസ്സുകാരി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. വിദേശത്തു നിന്നെത്തിയ ഹെന്‍ട്രിയെ കൊണ്ടുവരാന്‍ ശനിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം പോയ ഒലിവിയ വീട്ടിലേക്കു തിരിച്ചുവരുന്ന വഴി കഴിച്ച മസാലദോശയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അങ്കമാലിയിലെ ഹോട്ടലില്‍ നിന്നാണ് കുടുംബം ഭക്ഷണം കഴിച്ചത്. വീട്ടിലെത്തിയതോടെ ഇവര്‍ക്കു ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഒലിവിയ്ക്കായിരുന്നു കൂടുതല്‍ ബുദ്ധിമുട്ട്. കുട്ടിയെ ഉടന്‍ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് കുട്ടിക്ക് കു്ത്തിവയ്‌പ്പെടുത്ത ശേഷം വീട്ടിലേക്കു മടങ്ങുകയും ചെയ്തു. എന്നാല്‍ അവശത മാറാത്തതിനാല്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെ പുലര്‍ച്ചെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഇതോടെ വെണ്ടോരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പുതുക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ പോലീസും ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു. അമ്മ: റോസ് മേരി. സഹോദരി: സ്റ്റെര്‍ലിന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക