15
Jun 2026
Mon
15 Jun 2026 Mon
MBBS student committed suicide in Thrissur Jubilee mission medical college

തമിഴ്‌നാട്ടില്‍ മൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുകൊന്നു. തിരുവള്ളൂര്‍ ജില്ലയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ബിഹാറില്‍ നിന്ന് തൊഴിലിനായെത്തിയ കുടുംബത്തിലെ പിഞ്ചുബാലികയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അക്രമിയായ ബിഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ പെണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ കുട്ടി ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുട്ടിയുടെ കുടുംബത്തിന് ചിരപരിചിതനായ അക്രമി ബിസ്‌കറ്റ് നല്‍കിയാണ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ തനിക്കൊപ്പം ആളൊഴിഞ്ഞ ഇടത്തേക്കു കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായി. നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിനു കൈമാറിയത്. നാട്ടുകാര്‍ ഇയാളെ ശാരീരികമായി കൈകാര്യം ചെയ്യുകയും ചെയ്തു.

ALSO READ: റബര്‍ ബോര്‍ഡ് ചെയര്‍മാനാനായി ബിജെപി നേതാവ് എന്‍ ഹരിയെ നിയമിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക