ഫുട്പാത്തില്‍ അതിഥിതൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ മൂന്ന് വയസുകാരിയെ ബലാത്സംഗംചെയ്യാന്‍ ശ്രമം; 77കാരന്‍ കസ്റ്റഡിയില്‍
|
പാലക്കാട്: മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. അതിഥി തൊഴിലാളിയുടെ മകളെ ആക്രമിച്ച വില്ലൂന്നി സ്വദേശിയായ 77കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലി തേടി കേരളത്തിലെത്തിയ അതിഥി തൊഴിലാളികളുടെ മകളാണ് പീഡനശ്രമത്തിനിരയായത്.
നടുപ്പൂണിയില്‍ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുമ്പോള്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. വില്ലൂന്നി സ്വദേശിയായ 77കാരനെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ അവിടെ നിന്ന് 50 മീറ്റര്‍ ദൂരത്തേയ്ക്ക് കൊണ്ടുപോയാണ് ഇയാള്‍ ചൂഷണത്തിന് ഇരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ 77കാരനെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





