ഖത്തറിൽ പ്രവാസികളായ മലയാളി ദമ്പതികളുടെ മൂന്നുവയസ്സുകാരനായ മകൻ ഖത്തറിൽ സ്കൂൾ ബസ്സിടിച്ചുമരിച്ചു. തൃശൂർ മതിലകം പുതിയകാവ് സ്വദേശി ഉലക്കൽ വീട്ടിൽ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറ തസ്‌നീമിന്റെയും മകൻ റയീഷ് ബിൻ റിയാദ് ആണ് മരിച്ചത്.
|
വെള്ളിയാഴ്ച ഉച്ചയ്ക്ക് ദോഹയിലെ തുമാമയിൽ ഐസിബിഎഫിനു സമീപം ദമ്പതികളുടെ വീടിനു മുന്നിലാണ് അപകടം. ദമ്പതികളുടെ മൂത്ത കുട്ടി ഒലീവ് സ്‌കൂളിലെ കെജി വിദ്യാർഥിയാണ്. സ്കൂളിലെ വാർഷിക പരിപാടിയുമായി ബന്ധപ്പെട്ട് ഈ കുട്ടിയെ സ്‌കൂളിലേക്ക് അയയ്ക്കാൻ മാതാവിനൊപ്പം എത്തിയ റയീഷ്കൈ ബിൻ റിയാദ് മുന്നിലേക്ക് ഓടിയപ്പോഴാണ് അപകടത്തിൽ പെട്ടത്.
ബസ്സിന്റെ മുന്നിലുള്ള കുട്ടിയെ കാണാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. റിയാദ് മുഹമ്മദ് അലി ദോഹയിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയറാണ്. നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച തന്നെ മൃതദേഹം അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





