07
Jun 2024
Tue
07 Jun 2024 Tue
three youth arrested for making nude photos of nearly 200 women with the help of AI

നിര്‍മിത ബുദ്ധി(എഐ)സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇരുന്നൂറിലേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ നിര്‍മിച്ചു പ്രചരിപ്പിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ ആണ് സംഭവം. ചിറ്റാരിക്കാല്‍ തയ്യേനി സ്വദേശികളായ സിബിന്‍ ലൂക്കോസ്, എബിന്‍ ടോം ജോസഫ്, ജസ്റ്റിന്‍ ജേക്കബ് എന്നിവരാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂടെ പഠിച്ച പെണ്‍കുട്ടികളുടെയും മറ്റു സ്ത്രീകളുടെയും ചിത്രങ്ങളാണ് സംഘം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ഇത്തരത്തില്‍ നഗ്‌നചിത്രങ്ങള്‍ നിര്‍മിച്ച് ഒന്നരവര്‍ഷമായി പ്രചരിപ്പിച്ചുവരികയായിരുന്നു സംഘം. ഈസ്റ്റ് എളേരി പഞ്ചായത്ത് അംഗം കെ കെ മോഹനന്‍ ആണ് പരാതി നല്‍കിയത്. പ്രതികളില്‍ ഒരാളായ സിബിന്‍ ലൂക്കോസിന്റെ മൊബൈല്‍ ഫോണ്‍ സുഹൃത്ത് അവിചാരിതമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്താവുന്നത്.

നഗ്‌ന ചിത്രങ്ങളില്‍ ഒന്ന് ഫോണ്‍ പരിശോധിച്ച യുവാവിന്റെ ബന്ധുവിന്റേതായിരുന്നു. ഇതോടെ ഈ ചിത്രങ്ങളെല്ലാം യുവാവ് തന്റെ ഫോണിലേക്ക് പകര്‍ത്തിയ ശേഷം പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇരുന്നൂറോളം പേരുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്.

ഇതിന് പിന്നാലെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സംഭത്തെ തുടര്‍ന്ന് പ്രദേശവാസികളാകെ ആശങ്കയിലാണ്. ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക