കല്‍പ്പറ്റ: വയനാട്ടില്‍ കര്‍ഷകനെ ആക്രമിച്ച കടുവയെ വനപാലകര്‍ മയക്കുവെടിവച്ചതിന് പിറകെ ജില്ലയില്‍ വീണ്ടും കടുവ ഇറങ്ങി. മാനന്തവാടി പിലാക്കാവില്‍ ആണ് കടുവ ഉണ്ടെന്ന് പ്രദേശവാസികള്‍ അറിയിച്ചത്. പിലാക്കാവ് മണിയന്‍ കുന്ന് നടുതൊട്ടിയില്‍ ഉണ്ണിയുടെ വീട്ടിലെ പശുക്കിടാവിനെ ഇന്ന് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. തോട്ടത്തില്‍ പശുക്കിടാവിനെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കടുവയുടെ സാന്നിധ്യം വനപാലകര്‍ സ്ഥിരീകരിച്ചിട്ടില്ല.
കര്‍ഷകന്റെ മരണത്തിനിടയാക്കിയ കടുവയെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വച്ചാണ് പ്രദേശവാസികള്‍ ഇന്ന് ആദ്യം കണ്ടത്.പിന്നീട് ഇത് വാഴത്തോട്ടത്തിലേക്ക് കടന്നതായും പ്രദേശവാസികള്‍ അറിയിച്ചു. തുടര്‍ന്ന് പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി.തുടര്‍ന്നായിരുന്നു വെടിവച്ചത്. തുടര്‍ന്ന് കടുവയെ ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



